കായംകുളം: കേരള സർവകലാശാലയുടെ മുതുകുളം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ കംപ്യൂട്ടർ സയൻസ്, കോമേഴ്സ്, ഇംഗ്ലീഷ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങൾക്കു അദ്ധ്യാപകരുടെ ഒഴിവുണ്ട്. യു ജി സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളൂം സഹിതമുള്ള അപേക്ഷ 28 ന് വൈകിട്ട് 4 മണിക്ക് മുൻപായി നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു: ഫോൺ:8078042129.