ആലപ്പുഴ:ഗാന്ധി വിരുദ്ധ വികാരം വളർത്തുന്ന പുതിയ പ്രവണത മുളയിലെ നുള്ളണമെന്നും ഇവയ്ക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ബീഹാറിലെ ചമ്പാരനിൽ ഗാന്ധി പ്രതിമ തകർത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിയൻ ദർശന വേദി ആലപ്പുഴ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സംഗമത്തിൽ ഗാന്ധിയൻ ദർശന വേദി സംസ്ഥാന വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ് കൂട്ടാല, എം.ഇ. ഉത്തമകുറുപ്പ് , എം.ഡി. സലിം,എ.എൻ.പുരം ശിവകുമാർ, പി.എ.കുഞ്ഞുമോൻ, ആന്റണി കരിപ്പാശേരി ,തോമസ് വാഴപ്പള്ളിക്കളം,ഹക്കിം മുഹമ്മദ് രാജാ,ഉമ്മൻ ജെ.മേഡാരം എന്നിവർ സംസാരിച്ചു.