
കറ്റാനം: ജില്ല പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷനിൽ നടപ്പിലാക്കുന്ന കായിക സഹായ പദ്ധതിയായ മെഡൽ ഒരുക്കം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ അദ്ധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്തംഗം നികേഷ് തമ്പി ,പഞ്ചായത്തംഗം അമൽ രാജ്, സ്റ്റീഫൻ, ബാലു രമണൻ എന്നിവർ സംസാരിച്ചു. 52 വാർഡുകളുള്ള ഡിവിഷനിലെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന 17 ക്ലബ്ബുകൾക്കാണ് ആദ്യഘട്ടത്തിൽ കായിക ഉപകരണങ്ങളുടെ സഹായം ലഭിക്കുകയെന്ന് ജില്ല പഞ്ചായത്തംഗം നികേഷ് തമ്പി അറിയിച്ചു.