
തുറവൂർ:അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ കുത്തിയതോട് മേഖലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. മോളി സുഗുണാനന്ദൻ ,ഗീതാ ഷാജി, കവിതാ കണ്ണൻ, എം.ജി.രാജേശ്വരി, എൻ. സജി, എൻ. ലെനിയപ്പൻ, മുജീബ് റഹ്മാൻ , പി.സലിംകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.ജി. രാജേശ്വരി (പ്രസിഡന്റ്), മഹിളാമണി, ഇന്ദുലേഖ (വൈസ് പ്രസിഡന്റുമാർ ) സിന്ധു ബിജു (സെക്രട്ടറി), ലത മഹീന്ദ്രൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.