amrutha

പൂച്ചാക്കൽ : ഏക് ഭാരത് ശ്രേഷ്ഠ ഭാരത്‌ കേരളം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ ഓൺലൈൻ ട്വിന്നിംഗ് പരിപാടിയിൽ കളമെഴുത്ത് പാട്ട് അവതരിപ്പിച്ച പാണാവള്ളി എൻ.എസ്.എസ് ഹൈസ്ക്കൂൾ ഒൻപതാംക്ലാസ് വിദ്യാർത്ഥിനി പി.എസ്. അമൃതയെ സ്ക്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുമോദിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് തുറവൂർ ബി.ആർ.സി യുടെ ഉപഹാരം കൈമാറി. നാലാം ക്ലാസ് മുതൽ കളമെഴുത്ത് കലാകാരനായ അച്ഛന്റെ സഹായിയായിട്ടായിരുന്നു അമൃതയുടെ തുടക്കം. പിന്നീട് കളമെഴുത്തിലും പാട്ടിലും മികവ് തെളിയിച്ച് വിവിധ പരിപാടികളിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചു. നിരവധി ഓൺലൈൻ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ ശ്രീജാ ശശിധരൻ ,പ്രഥമാദ്ധ്യാപിക ബി. മായ, എം.വിദ്യ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ കെ. വി. രാജിമോൾ എന്നിവർ സംസാരിച്ചു.