wushu

ആലപ്പുഴ: കേരള ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള ജില്ലാ പുരുഷ- വനിതാ വുഷു ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ ചാത്തനാട് അസ്റ്റക്കാ ടർഫിൽ നടന്ന മത്സരത്തിൽ 25ൽ അധികം താരങ്ങൾ പങ്കെടുത്തു. ഒളിമ്പിക്‌ അസോസിയേഷൻ സെക്രട്ടറി സി.ടി.സോജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ വുഷു അസോസിയേഷൻ പ്രസിഡന്റ് അഡ്വ.മനു സി.പുളിക്കൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ജില്ല ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു സമ്മാനങ്ങൾ നൽകി.ജില്ല ഒളിമ്പിക്‌ അസ്സോസിയേഷൻ ട്രഷറർ വിനോദ്‌കുമാർ,വുഷു അസോസിയേഷൻ സെക്രട്ടറി സുരേഷ് സദൻ, ട്രഷറർ കെ.ജെ.ജോസഫ്, പരിശീലകരായ സജീർ,ആൻസിൽ സമദ് എന്നിവർ പങ്കെടുത്തു.