ആലപ്പുഴ: നഗരസഭ പരിധിയിലുള്ള റാണി,ഷഡാമണി തോടുകൾ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കുന്ന ജോലികൾക്ക് നാളെ തുടക്കമാകും. നഗരസഭയുടെ 'അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം. പദ്ധതി സ്റ്റേഡിയം വാർഡിൽ നിന്ന് ആരംഭിക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിക്കും.ഓരോ വാർഡുകളിലും സംരക്ഷണ സമിതികൾ രൂപീകരിച്ച് ചുമതലകൾ വിഭജിച്ചു നൽകും.ശുചീകരിക്കുമ്പോൾ ലഭ്യമാകുന്ന ചെളിയും മണ്ണും കൗൺസിലർമാരുടെ നിർദ്ദേശപ്രകാരമുള്ള സ്ഥലത്തേക്ക് മാറ്റും. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻ കെ. ബാബു, കൗൺസിലർമാരായ ബി.നസീർ, ബി.അജേഷ്, സിമി ഷാഫിഖാൻ, സലിം മുല്ലാത്ത്, ക്ലാരമ്മപീറ്റർ, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ, എം.ഇ.ഷിബു എൽ.നാൽപ്പാട്ട്,
എ.ഇ. ബിന്ദു, കരാറുകാരനായ സച്ചിൻ ശ്യാം തുടങ്ങിയവർ പങ്കെടുക്കും.

ശുചീകരണ പദ്ധതി

 തോടിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് ബോധവത്കരണം

 തോടുകളിലേക്ക് കണക്ട് ചെയ്തിട്ടുള്ള സെപ്ടിക് ടാങ്ക് കുഴലുകൾ നീക്കം ചെയ്യും

പദ്ധതി നടപ്പാക്കാൻ 25000 രൂപവരെ സഹായം

തോടിന്റെ അതിരുകൾ തിരിച്ച് ഓരോ വാർഡിലും നെറ്റ് കെട്ടും