കായംകുളം: കായംകുളം നഗരസഭയിലെ മുൻകൂർ അനുമതിയ്ക്കെതിരെ വിമർശനവുമായി യു.ഡി.എഫും രംഗത്തുവന്നു. കായംകുളം നഗരസഭയിൽ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ പോളിംഗ് ആവശ്യപ്പെട്ടിട്ടും അജണ്ടകൾ പാസാക്കിയതായി അവർ ആരോപിച്ചു.
മൂന്നു മാസത്തിനു മുമ്പ് വന്ന അജണ്ടകൾ കായംകുളം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടതാണ്. ഒരു തട്ടികൂട്ടിയ സ്ഥാപനത്തിന് ടെൻഡർ നൽകാനുള്ള മുൻകൂർ അനുമതിയാണ് ഇന്നലെ പാസാക്കിയത്. പോളിംഗ് നടത്തിയാൽ പരാജയപ്പെടുമെന്ന് എന്ന് കണ്ടാണ് നടപടി ക്രമങ്ങൾ ലംഘിച്ച് ഈ സ്വകാര്യ കമ്പനിക്ക് മുൻകൂർ അനുമതി നൽകിയത്. ഇതിന് പിന്നിൽ വൻ അഴിമതിയാണെന്ന് യു.ഡി. എഫ് ആരോപിച്ചു. ഇല്ലാത്ത അധികാരമുപയോഗിച്ച് മുൻകൂർ അനുമതി നൽകിയ ഈ നടപടി റദ്ദ് ചെയ്യണമെന്നും വീണ്ടും വിഷയം കൗൺസിലിൽ ചർച്ച ചെയ്ത് പദ്ധതി നടപ്പിലാക്കണമെന്നും യു. ഡി. ഫ് അംഗങ്ങൾ രേഖമൂലം ആവശ്യപെട്ടിട്ടുണ്ട്. ഇതു നടപ്പാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യു. ഡി. എഫ് കൗൺസിലർമാരായ കെ പുഷ്പദാസ്, എ. പി ഷാജഹാൻ, പി. സി. റോയ്,അൻസാരി കൊയ്‌കലെത്,ബിജു നസറുള്ള, ബിധു, സുമിത്രൻ, അംബിക, അമ്പിളി, ലേഖ സോമരാജൻ,ഗീത പി, നസീമ,മിനി സാമൂവൽ, ഷീജ, ഷൈനി എന്നിവർ പറഞ്ഞു.