ഹരിപ്പാട്: ആർ.എസ്.എസ് പ്രവർത്തകൻ തൃക്കുന്നപ്പുഴ വാര്യം കാട് ശരത് ഭവനത്തിൽ ശരത്ചന്ദ്രനെ സി.പി.എം പിന്തുണയുള്ള ലഹരി മാഫിയ കുത്തി കൊലപ്പെടുത്തിയെന്നാരോപി​ച്ച് ബി.ജെ. പി ഹരിപ്പാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുമാരപുരം പഞ്ചായത്ത് ഓഫീസിന് സമീപം 24ന് വൈകിട്ട് 4ന് ജനകീയ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ, ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, കെ.എസ്.വിനോദ്, എം.മഹേഷ് എന്നിവർ പങ്കെടുക്കും