vatta-sreekovil
തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിന്റെ വട്ടശ്രീകോവിൽ

മാന്നാർ: തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ കരിങ്കല്ല്, ചെമ്പ്, തടി എന്നിവയാൽ നിർമ്മിച്ച വട്ട ശ്രീകോവി​ൽ വാസ്തുകലയും തച്ചുശാസ്ത്രവും, കൊത്തുപണികളും സമ്മേളിക്കുന്ന മികച്ച നിർമ്മിതിയാണ്. ശ്രീകോവിലിന്റെ പഞ്ചവർഗത്തറ, സോപാനപ്പടികളിൽ ആലേഖനം ചെയ്തിരിക്കുന്ന ശില്പങ്ങൾ പൂർണമായും തടിയിൽ നിർമ്മിച്ച ഭിത്തിപ്പുറം എന്നിവ നയനമനോഹരങ്ങളാണ്. വട്ടശ്രീകോവിലിലെ പ്ലാവിൻതടിയിൽ കൊത്തിവെച്ചിരിക്കുന്ന ദാരുശില്പങ്ങൾ, കൂറ്റൻ ദ്വാരപാലകന്മാർ എന്നിവ ശ്രദ്ധേയമാണ്.കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം കേരളത്തിൽ തന്നെ അപൂർവമായ പ്രതിഷ്ഠകളിലൊന്നാണ്.

#തൃക്കുരട്ടിയിൽ ഇന്ന്
ശ്രീബലി രാവിലെ 7ന്, ഭാഗവതപാരായണം 7.30ന്, സഹസ്ര കലശാഭിഷേകം ​10 മുതൽ ഉച്ചയ്ക്ക് 1 വരെ, ദേവസ്വംബോർഡ് പമ്പാകോളേജിന്റെ ആഭിമുഖ്യത്തിൽ ദീപാരാധന, ദീപക്കാഴ്ച, ആകാശക്കാഴ്ച 6.30 ന് , സേവ 7.30 ന്, നാദതരംഗം 2022 10 ന്