paraathi-pariharam

മാന്നാർ: ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ച പരാതി പരിഹാര കമ്മിറ്റിയുടെ ആദ്യയോഗം പഞ്ചായത്ത് ഹാളിൽ കൂടി. പഞ്ചായത്ത് പ്രസിഡന്റ് ടി​.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സുനിൽ ശ്രദ്ധേയം, മെമ്പർമാരായ മധുപുഴയോരം, വി.ആർ ശിവപ്രസാദ്, ശാന്തിനി, സുജാത മനോഹരൻ, സലീന നൗഷാദ്, പുഷ്പലത, സൂപ്രണ്ട് സുനിൽകുമാർ, സ്റ്റാഫംഗം രമ്യ എന്നിവർ പങ്കെടുത്തു. ലഭിച്ച പരാതികളിൽ ഭൂരിഭാഗവും പ്രദേശികമായി തന്നെ പരിഹരിച്ച് തീർപ്പ് കൽപ്പിച്ചു. നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തവരെ നേരിൽപോയികണ്ട് പരിശോധിച്ച് പരിഹരിക്കുവാനും കമ്മിറ്റി തീരുമാനിച്ചു.