mohankumar

മാന്നാർ: സ്കൂട്ടറുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി ധന്യാഭവനം മോഹൻ കുമാർ (67) മരിച്ചു. തിങ്കളാഴ്ച രാവിലെ 10.30 ന് പള്ളിപ്പാട് -കോട്ടമുറി റോഡിൽ പറയങ്കേരിക്കടവിന് കിഴക്ക് ഭാഗത്തായിരുന്നു അപകടം. മോഹൻകുമാർ സ്കൂട്ടറിൽ വീടുകളിൽ പാൽവിതരണം നടത്തി തിരികെവീട്ടിലേക്ക് വരുമ്പോൾ എതിരെ സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽനിന്നും തെറിച്ച് വീണ് തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ മോഹൻകുമാറിനെ കോട്ടയം മെഡിക്കൽകോളേജിലും പിന്നീട് അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്ക്കാരം ഇന്ന് പകൽ മൂന്നിന് വീട്ടുവളപ്പിൽ. മാന്നാർ പൊലീസ് മേൽനടപടി സ്വീകരിച്ചു. പ്രവാസിയായ മോഹൻകുമാർ വീട്ടിൽ പശുവളർത്തലും മീൻ വളർത്തലും നടത്തി വരികയായിരുന്നു. ഭാര്യ: വിമല. മക്കൾ: ധന്യ, ശാരോൺ. മരുമക്കൾ: അരുൺ, ആതിര. സഞ്ചയനം തിങ്കൾ രാവിലെ ഒമ്പതിന്.