friends

കുട്ടനാട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വെളിയനാട് ഗ്രാമപഞ്ചായത്തു പ്രദേശത്തെ ആശാ പ്രവർത്തകരെ വെളിയനാട് ഫ്രണ്ട്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആശ പ്രവർത്തകർക്കുള്ള ഷീൽഡ് സമർപ്പണം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്.വിനീഷ് നിർവ്വഹിച്ചു. എം.സി.സാബു അദ്ധ്യക്ഷത വഹിച്ചു, ആശ പ്രവർത്തക കൂടിയായ ഗ്രാമ പഞ്ചായത്തു പ്രസിഡന്റിനെ പൊന്നാട അണിയിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മായാദേവി, പുഷ്പബിജു എന്നിവർ സംസാരിച്ചു.

ടി.ആർ.കലാചന്ദ്രൻ സ്വാഗതവും ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.