മാവേലിക്കര: നിയോജക മണ്ഡലത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ അച്ചൻകോവിലാറിൽ ജല നിരപ്പ് ക്രമീകരിച്ചു നിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എസ് അരുകുമാർ എം.എൽ.എ അറിയിച്ചു. അച്ചൻകോവിലാറിലെ ജലനിരപ്പ് ക്രമീകരിച്ചു നിർത്തിയാൽ മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന വിവിധ പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ കഴിയുമെന്ന് എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ അവതരിപ്പിച്ചിരുന്നു. സബ്മിഷന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ മറുപടിയിൽ ഇത് അംഗീകരിക്കുകയായിരുന്നു.