കുട്ടനാട്: കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്കവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി മാമ്പുഴക്കരി ഫ്രണ്ട്സ് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സെമിനാർ കൺവീനർ ജോസി തേവേരി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബിനു ജോസഫ് അദ്ധ്യക്ഷനായി. സെക്രട്ടറി റിൻസ് വാലുപറമ്പ് സ്വാഗതവും ട്രഷറർ സജോ മുക്കോടി നന്ദിയും പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും മറ്റു ദുരന്തങ്ങളുംതടയുന്നതിന് കുട്ടനാട്ടിലെ ആറുകളും തോടുകളും കനാലുകളും ആഴം കൂട്ടി നവീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഭാരവാഹികൾ വെളിയനാട് ബ്ലോക്ക് ,രാമങ്കരി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു