
ആലപ്പുഴ: വീട്ടുജോലിക്കിടെ വൃദ്ധ കുഴഞ്ഞുവീണു മരിച്ചു. പുളിങ്കുന്നു വെട്ടുപറമ്പിൽ വീട്ടിൽ കുഞ്ഞമ്മയാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുജോലി ചെയ്യുന്നിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പുളിങ്കുന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതയാണ്. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. സഞ്ചയനം 27ന് രാവിലെ 9 ന്.