hf

ഹരിപ്പാട് : ദേശീയപാത മുറിച്ചു കടക്കവേ യുവാവ് പിക്കപ്പ് വാനിടിച്ചു മരിച്ചു. നങ്ങ്യാർകുളങ്ങര പുത്തൻതറയിൽ പരേതനായ രാജന്റെ മകൻ രതീഷ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 7.30 ഓടെ ദേശീയപാതയിൽ വെട്ടുവേനി ജംഗ്ഷന് തെക്ക് ഭാഗത്തായിരുന്നു അപകടം. കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോയ വാനാണ് ഇടിച്ചത്. തെറിച്ചുവീണ രതീഷ് സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹം ഹരിപ്പാട് ഗവ.ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ഇന്ന് പകൽ 2ന്. കൂലിപ്പണിക്കാരനാണ് രതീഷ്. മാതാവ്: രാജമ്മ. സഹോദരങ്ങൾ: രാജേഷ്‌, പരേതനായ രാജീവ്.