ചേർത്തല: എസ്.എൽ പുരം തയ്യിൽ ശക്തിപുരം ദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിന് 28 ന് കൊടിയേറും. മാർച്ച് 7 ന് ആറാട്ടോടെ സമാപിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് പി.രാജപ്പൻ പിള്ള,വൈസ് പ്രസിഡന്റ് ജി.ഉദയപ്പൻ,സെക്രട്ടറി ഇൻ ചാർജ് എം.ആർ.അരവിന്ദാക്ഷൻ , ഖജാൻജി കെ.എം.ദേവദത്ത്,വി.എൻ.ശിവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 28 ന് രാവിലെ 11.30 ന് ക്ഷേത്രം തന്ത്രി ജയതുളസീധരന്റെ കാർമ്മികത്വത്തിൽ കൊടിയേ​റ്റ്, വൈകിട്ട് 7. 30 ന് ഗരുഢൻതൂക്കം.

മർച്ച് ഒന്നിന് വൈകിട്ട് 6.30ന് സോപാന സംഗീതം,അഷ്ടനാഗ ബലി. 2ന് വൈകിട്ട് 7.45ന് വയലാർ ഗാനതരംഗിണി. 3ന് രാവിലെ 11.30ന് താലിചാർത്ത്,വൈകിട്ട് 7. 30 ന് സംഗീത സദസ്. 4ന് വൈകിട്ട് 7. 30 ന് പുല്ലാംകുഴൽ. 5ന് വൈകിട്ട് 7. 30 ന് നാടൻപാട്ട്. 6ന് രാവിലെ 8.30 ന് ശ്രീബലി,വൈകിട്ട് 4.30 ന് കാഴ്ച ശ്രീബലി, 7. 30 ന് അലങ്കാര ദീപാരാധന,രാത്രി 8 ന് നൃത്താഞ്ജലി ,10 ന് പള്ളിവേട്ട. 7ന് രാവിലെ 8. 30 ന് ശ്രീബലി, വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി, 7. 30 ന് അലങ്കാര ദീപാരാധന,രാത്രി 8 ന് ദീപക്കാഴ്ച, തിരിപിടിത്തം,8 30 ന് സാജൻ പള്ളുരുത്തിയും വിജയകുമാർ വളവനാടും ചേർന്ന് അവതരിപ്പിക്കുന്ന ചിരിയരങ്ങ്, 10 ന് ആറാട്ട്, വലിയകാണിക്ക, കൊടിയിറക്കം.