ചേർത്തല: താലൂക്ക് ആശുപത്രിയിൽ നഗരസഭയുടെ വാർഷിക പദ്ധതിയിൽപ്പെടുത്തി അത്യാഹിത വിഭാഗത്തിലേയ്ക്ക് 2 ഡോക്ടർമാരെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ളവർ 26ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിനായി ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം.