
ആലപ്പുഴ : ലയൺസ് ക്ലബ് ഇന്റർനാഷണൽ 318സി, ലയൺസ് ക്ലബ് ഒഫ് ആലപ്പി ഗ്രേറ്റർ, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവയുടെ സഹകരണത്തോടെ മുഹമ്മ പഞ്ചായത്തിൽ ദീർഘകാല പ്രമേഹബാധിതരുടെ സങ്കീർണത നിർണയ പരിശോധന നടത്തി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വിദഗ്ദ്ധരടങ്ങുന്ന സംഘം നാഡീസംബന്ധമായ രോഗങ്ങളുടേയും വൃക്കയുടെ പ്രവർത്തനങ്ങളുടെയും കാഴ്ചയെ ബാധിക്കുന്ന ഗുരുതരാവസ്ഥയുടെയും നിർണയമാണ് നടത്തിയത്. മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ഡി. രാജ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ഡോ.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. നസീമ, വിശ്വനാഥൻ, ഡോ.ജയന്തി, പുന്നൂസ് പുരക്കൽ ചന്ദ്രശേഖരൻ നായർ, ഗുരുദയാൽ, ഷാജിത തുടങ്ങിയവർ നേതൃത്വം നൽകി. 150 ലേറെ രോഗികൾ പങ്കെടുത്തു.