ആലപ്പുഴ : കെ. പി.എ.സി.ലളിതക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഹാർമണി മ്യൂസിക് ക്ലബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചേമ്പർ ഒഫ് ഡെവലപ്പ്‌മെന്റ് ആൻഡ് മാനേജ്മന്റ് (സിഡാം) ചെയർമാൻ അഡ്വ.പ്രദീപ് കൂട്ടാല സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോയ് സാക്‌സ് അദ്ധ്യക്ഷത വഹിച്ചു. സലിം ഹാർമണി, ഫിലിപ്പോസ് തത്തംപള്ളി, ജോമോൻ കണ്ണാട്ട്മഠം, ജോർജ് ജോസഫ് പുളിമൂട്ടിൽ, കെ.കെ.സനൽ കുമാർ, ജോൺ.കെ.ജോൺ എന്നിവർ സംസാരിച്ചു.