hockey

ആലപ്പുഴ: കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ ഹോക്കി ക്ലബ് രൂപീകരിച്ചു. ആലപ്പുഴ ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ ഹോക്കി സ്റ്റിക്കുകളും ബോളുകളും വിതരണം ചെയ്തു. നൂറിലധികം വിദ്യാർത്ഥികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. യോഗ്യരായ പരിശീലകരുടെ സേവനം ജില്ലാ ഹോക്കി അസോസിയേഷൻ ലഭ്യമാക്കും. ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ക്ലബ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി സി.ടി. സോജി ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത, മുൻ കേരള ഹോക്കിതാരം എഡ്വേർഡ് ജോസഫ് ഡിക്രൂസ് എന്നിവർ വിശിഷ്ടാതിഥികളായി. സ്‌കൂൾ ഹെഡ് മാസ്റ്റർ ജോസഫ് പയസ്, പി.ടി.എ പ്രസിഡന്റ് പി.ജെ.അഗസ്റ്റിൻ, സ്‌കൂൾ മാനേജർ സിസ്റ്റർ റോസ് ദെലിമ, വാർഡ് മെമ്പർ റിച്ചാർഡ് കടപ്പുറത്ത് വീട്ടിൽ, അസോസിയേഷൻ ട്രഷറർ ടി.എ.റൈസൽ, ഹോക്കി ആലപ്പി ജോയിന്റ് സെക്രട്ടറി സുനിൽ ജോർജ്,

വൈസ് പ്രസിഡന്റ് നവാസ് ബഷീർ, സ്‌കൂൾ കായികാദ്ധ്യാപിക ലോയിഡ് ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.