
അമ്പലപ്പുഴ: കാൻസർ രോഗിയായ വീട്ടമ്മക്കും മകൾക്കും സ്ഥലം സൗജന്യമായി നൽകിയ ഓട്ടോ ഡ്രൈവറെ അനുമോദിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം വൈ.എം.എ.ഷുക്കൂറിനെയാണ് ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപ അനുമോദിച്ചത്. അയൽ വീട്ടിൽ വാടകക്കു താമസിക്കുന്ന നിർദ്ധന കുടുംബാംഗവും കാൻസർ രോഗിയുമായ വീട്ടമ്മയ്ക്ക് തനിക്ക് ആകെയുള്ള 13 സെൻറ് പുരയിടത്തിൽ നിന്ന് 3 സെന്റാണ് ഷുക്കൂർ വിട്ടുനൽകിയത്. എച്ച്. സലാം എം. എൽ .എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹംസ എ.കുഴിവേലി അദ്ധ്യക്ഷനായി.ഇബ്രാഹിംകുട്ടി വിളക്കേഴം, അനിൽ വെള്ളൂർ, അഡ്വ.പ്രദീപ് കൂട്ടാല, ദേവൻ പി വണ്ടാനം, നിഖിൽ എന്നിവർ സംസാരിച്ചു.