s

ആലപ്പുഴ : കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് ആരംഭിച്ച സാഹചര്യത്തിൽ നെല്ലിന്റെ ഹാൻഡ്ലിംഗ് ചാർജ് വർദ്ധിപ്പിച്ചു നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദില്ലി ചലോ സംയുക്ത കർഷക സമര സമിതി ആവശ്യപ്പെട്ടു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ നെല്ല് സംഭരണം ആരംഭിച്ച 2006 - 2007 കാലഘട്ടത്തിൽ തീരുമാനിച്ച 12 രൂപ തന്നെയാണ് ഇപ്പോഴും ഹാൻഡ്‌ലിംഗ് ചാർജായി നൽകി വരുന്നത്. ചാർജ് വർദ്ധിപ്പിച്ച് നല്കിയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് ദില്ലി ചലോ സംയുക്ത കർഷക സമര സമിതി രക്ഷാധികാരി ജോസ് ജോൺ വെങ്ങാന്തറ, ചെയർമാൻ പി.ആർ.സതീശൻ, റ്റി.മുരളി, സോണിച്ചൻ നാല്പത്താറിൽ, പി.എ.തോമസ്, ജോണിച്ചൻ മണലിൽ, ജോസി കുര്യൻ, പയസ് ഇടയാടി തുടങ്ങിയവർ അറിയിച്ചു.