ph

കായംകുളം :തകർന്നു കിടക്കുന്ന കളത്തട്ട് - മുരിക്കുംമൂട് റോഡിന് ശാപാമോക്ഷമാകുന്നു. സഗരസഭാ ഫണ്ട് കൊണ്ടുമാത്രം പുനർ നിർമ്മാണം സാദ്ധ്യമാകാത്ത സാഹചര്യത്തിൽ സർക്കാർ സഹായം ലഭ്യമാക്കിക്കഴിഞ്ഞു.ഓട നിർമ്മിയ്ക്കുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ അനുവദിച്ചു.റോഡ് നിർമ്മാണത്തിന് ഫണ്ട് ലഭ്യമായതോടെ കൂടി ഭരണാനുമതിയും ടെണ്ടർ നടപടികളും പൂർത്തീകരിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ റോഡിനും ഓടയ്ക്കുമായി 50 ലക്ഷം രൂപ അനുവദിച്ചത്. മികാസ് കൺവൻഷൻ സെന്ററിന് വടക്കുവശം മുതൽ കലായ് ഹോട്ടൽ വരെയും പള്ളിജംഗ്ഷൻ മുതൽ പള്ളിയ്ക്ക് പടിഞ്ഞാറ് വശം വരെയും ഓടയോടുകൂടിയാണ് റോഡ് നിർമ്മിക്കുന്നത്. എം.എൽ.എ ഫണ്ടും ഫിഷറീസ് ഫണ്ടുമായി 67 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് എടുത്തിട്ടുള്ളത്. സാങ്കേതികാനുമതി ലഭ്യമായാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. റോഡിലെ കുഴികൾ അടയ്ക്കുന്നതിന് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 50000 രൂപ അനുവദിച്ചിട്ടുണ്ട്.

.......

കളത്തട്ട് - മുരിക്കുംമൂട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരമാകും.
പി.ശശികല,നഗരസഭാ ചെയർപേഴ്സൺ