ആലപ്പുഴ: നഗരസഭ അടുത്ത ഒരു വർഷത്തെ പദ്ധതി രൂപീകരണത്തിനായുള്ള വാർഡ് സഭകൾ ആരംഭിക്കുന്നു. കുതിരപ്പന്തി, ഇരവുകാട് വാർഡുകളിൽ യോഗം ചേർന്നു. എല്ലാ നഗരവാസികളും അതത് വാർഡ് സഭകളിൽ കൃത്യമായി പങ്കെടുത്ത് പദ്ധതി രൂപീകരണ പ്രക്രിയയിൽ പങ്കാളിയാവണമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.സഭ ചേരുന്ന വാർഡുകളും തീയതിയുംചുവടെ .
ഇന്ന്:
കൊറ്റംകുളങ്ങര, നെഹ്റുട്രോഫി, പള്ളാത്തുരുത്തി, കളർകോട്, മുല്ലക്കൽ, തത്തംപള്ളി, വഴിച്ചേരി, ആലിശ്ശേരി, സീവ്യൂ
നാളെ:
തുമ്പോളി ,കൊമ്മാടി, പുന്നമട, കൈതവന, പഴവീട്, പാലസ്, ജില്ലാകോടതി, കരളകം, കറുകയിൽ, തോണ്ടൻകുളങ്ങര, ആശ്രമം, മന്നം, മുനിസിപ്പൽ ഓഫീസ്, എ.എൻ പുരം, ഹൗസിംഗ്‌കോളനി, സനാതനപുരം, മുല്ലാത്ത് വളപ്പ്, ലജനത്ത്, വലിയകുളം, വട്ടയാൽ, വാടയ്ക്കൽ, ബീച്ച്, റെയിൽവെസ്റ്റേഷൻ, സക്കറിയബസാർ, സിവിൽ സ്റ്റേഷൻ, വാടക്കനാൽ, പവർഹൗസ്, ചാത്തനാട്, കാഞ്ഞിരംചിറ, കളപ്പുര, മംഗലം
ഫെബ്രുവരി 27:
പൂന്തോപ്പ്, കാളാത്ത്, അവലൂക്കുന്ന്, കിടങ്ങാംപറമ്പ്, തിരുവമ്പാടി, ഗുരുമന്ദിരം
ഫെബ്രുവരി 28:
വലിയമരം, മുനിസിപ്പൽ സ്റ്റേഡിയം, ആറാട്ടുവഴി
ഫെബ്രുവരി 29:
തിരുമല