മാന്നാർ: കൊവിഡ്, കൊവി​ഡാനന്തര ചി​കി​ത്സ, പ്രതിരോധം എന്നി​വയ്ക്കായി​ സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെയും പ്രാദേശിക പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ, ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതി (ഐ.എഫ്.പി.എച്ച്)സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കൊവിഡ് ഹോമിയോ ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നതിന്റെ ജി​ല്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ബുധനൂർ പരാശക്തി ബാലികാസദനംഹാളിൽ സേവാഭാരതിയുടെ സഹകരണത്തോടെ നടക്കും. ദേശീയ ഹോമിയോപ്പതിക് മാനസികാരോഗ്യ ഗവേഷണം സ്ഥാപനം കോട്ടയം ഡയറക്ടർ ഇൻചാർജ് ഡോ. കെ.സി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ബോബൻ.ജെ ജനസമ്പർക്ക സദസുകളുടെ ഉദ്ഘാടനം നിർവഹിക്കും. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. പുഷ്പലതാ മധു മുഖ്യപ്രഭാഷണം നടത്തും. ബുധനൂർ ഗ്രാമസേവാ പരിഷത്ത് പ്രസിഡൻ്റ് എ. ബി.ശ്രീകുമാർ ഭട്ടതിരി അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാത.റ്റി ഗ്രാമപഞ്ചായത്തംഗങ്ങളായ ഹരിദാസ്. റ്റി. വി, ഉഷാകുമാരി വി. വി, ഐ.എഫ്.പി.എച്ച്.ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഡോ. നിഷ, താലൂക്ക് കോർഡിനേറ്റർ ഡോ. സോമൻ എന്നിവർ ആശംസകൾ അർപ്പിക്കും. ഐ.എഫ്.പി.എച്ച്. പ്രതിനിധി ഡോ. ഗീതാ അനിൽ സ്വാഗതവും സൗഖ്യപ്രയാൺ താലൂക്ക് കോ ഓർഡിനേറ്റർ ഡോ. എ. ഹരികുമാർ നന്ദി​യും പറയും.