s

ആലപ്പുഴ: പാലമേൽ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. കേരകർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. ആദിക്കാട്ടുകുളങ്ങര എസ്.എച്ച്. ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ എം.എസ്. അരുൺകുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്, ജനപ്രധിനികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പഞ്ചായത്തിലെ മുതിർന്ന കർഷകത്തൊഴിലാളി വെളുമ്പിയെ ചടങ്ങിൽ ആദരിക്കും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ പദ്ധതി വിശദീകരിക്കും.