
അമ്പലപ്പുഴ: കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലത്തിൽ വഴിവിളക്കും സി.സി കാമറയും അടിയന്തിരമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കഞ്ഞിപ്പാടം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി.അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പാലത്തിൽ പന്തം തെളിച്ച് നടത്തിയ പ്രതിഷേധ പരിപാടിയിൽ ബൂത്ത് പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. തകഴി മണ്ഡലം ജന.സെക്രട്ടറി നാരായണ ദാസ്, ജില്ലാ കമ്മറ്റി അംഗം രേണുക ശ്രീകുമാർ, മണ്ഡലം ഭാരവാഹികളായ, കെ.എസ്.ജോബി, സ്മിതാ മോഹൻ,ബി.ജെ.പി അമ്പലപ്പുഴ വടക്ക് ഈസ്റ്റ് ഏരിയ പ്രസിഡന്റ് അജി ചന്ദ്രൻ, മണ്ഡലം കമ്മറ്റി അംഗം പി.സി.മധുസൂദനൻ, സുമേഷ്ചന്ദ്ര ബോസ്,മഹിളാ മോർച്ച മണ്ഡലം ഭാരവാഹികളായ അമ്പിളി രമേശ്, അഞ്ജു ദീപു തുടങ്ങിയവർ പങ്കെടുത്തു.