മാന്നാർ: സബ് രജിസ്ട്രാർ ഓഫീസിൽ നാളെ രാവിലെ 10 മുതൽ 3.30 വരെ അണ്ടർ വാല്യുവേഷൻ അദാലത്ത് നടക്കും.ആധാര രജിസ്‌ട്രേഷൻ വേളയിൽ വിലകുറച്ച് കാണിച്ച് രജിസ്റ്റർ ചെയ്തതുമൂലം അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട 2017 മാർച്ച് വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് ഫീസ് പൂർണമായും ഒഴിവാക്കി മുദ്രവിലയുലെ മുപ്പത്ശതമാനം ഈടാക്കി തീർപ്പ് കൽപ്പിക്കുമെന്നും റവന്യുറിക്കവറി ഉൾപ്പെടെയുള്ള നടപടികളിൽ നിന്ന് ഒഴിവാക്കുമെന്നും മാന്നാർ സബ് രജിസ്ട്രാർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ​: 0479 2310011.