ambikavislasam-temple

പൂച്ചാക്കൽ : പാണാവള്ളി ശ്രീഅംബിക വിലാസം അരയങ്കാവ് ദേവീക്ഷേത്രത്തിലെ മഹോത്സവം ഇന്ന് നടക്കും. ഇന്നലെ വൈകിട്ട് നടന്ന ഉത്സവ വിളംബര ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. മേൽശാന്തി ഷാജി അരവിന്ദൻ തന്ത്രികൾ ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. ഇന്ന് രാവിലെ ശ്രീബലിക്ക് കലാനാദം സാബുവിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പഞ്ചാരിമേളം, വൈകിട്ട് കാഴ്ചശ്രീബലിക്ക് ആർ.എൽ.വി മോഹനന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പാണ്ടിമേളം, രാത്രി 9 ന് ദീപാരാധന, വലിയ കാണിക്ക, പുഷ്പാഭിഷേകം. രാത്രി 8 ന് ഗാനമേള 10 ന് നാടകം. അത്താഴപ്പൂജ, പള്ളിവേട്ട, വിളക്കിനെഴുന്നള്ളിപ്പ്, തിരിപ്പിടുത്തം. 11.30 ന് പള്ളിനിദ്ര. നാളെ വൈകിട്ട് 7 ന് ആറാട്ട് 8 ന് വിനീതാ സജീവനും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്.