പൂച്ചാക്കൽ : തൈക്കാട്ടുശേരി അയ്യപ്പിക്കുന്ന് ശ്രീ അർദ്ധനാരീശ്വര സുബ്രഹ്മണ്യപുരം ക്ഷേത്രത്തിലെ മഹാശിവരാത്രി തൃക്കൊടിയേറ്റ് മഹോത്സവത്തിന് വളമംഗലം ഉണ്ണിക്കൃഷ്ണൻ തന്ത്രി കൊടിയേറ്റി. ഇന്ന് വൈകിട്ട് 7.30 ന് വൺമാൻഷോ, 26 ന് വൈകിട്ട് 7.30 ന് നൃത്തസന്ധ്യ. 27 ന് രാത്രി 8 ന് മ്യൂസിക്കൽ ഇൻസ്ട്രമെന്റ് ഫ്യൂഷൻ, 28 ന് വൈകിട്ട് 5 ന് ശ്രീബലി, രാത്രി 8 ന് കുത്തിയോട്ടപ്പാട്ടും ചുവടും , 11 ന് പള്ളിവേട്ട. മാർച്ച് 1 ന് ശിവരാത്രി മഹോത്സവ ദിനത്തിൽ രാവിലെ 6 ന് മഹാഗണപതിഹവനം, 9 ന് ശ്രീബലി, 11 ന് പഞ്ചവിംശതി കലശം, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, രാത്രി 7 ന് ദീപാരാധന, പുഷ്പാഭിഷേകം, വെടിക്കെട്ട്, 9 ന് ഗാനസുധ, 10.30 ന് ആറാട്ടു വരവ് , 11.30 ന് മഹാശിവരാത്രി പൂജ, 2 ന് രാവിലെ 7.30 ന് തൃശൂല ദർശനം, ശിവരാത്രി ബലി.