
പൂച്ചാക്കൽ : തൈക്കാട്ടുശേരി വില്ലേജ് ഓഫീസിനു മുന്നിൽ നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ തോട് നികത്തിയെന്ന് ആരോപിച്ച് സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് നേതാവ് വി.എൻ. ഷൺമുഖൻ പ്രതിഷേധിച്ചു. തൈക്കാട്ടുശേരി പഞ്ചായത്തിൽ ഇത്തരം നിരവധി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഇതിനെതിരെ സത്വര നടപടികൾ സ്വീകരിക്കണമെന്നും ഷൺമുഖൻ ആവശ്യപ്പെട്ടു.