മാവേലിക്കര: ശ്രീമറുതാക്ഷി ദേവിക്ഷേത്രത്തിലെ കുംഭ അശ്വതി മഹോത്സവത്തിന് ഇന്ന് രാവിലെ 11.40നും 11.50നും മദ്ധ്യേ കൊടിയേറും. വൈകിട്ട് 8 മുതൽ ദേവസ്വം വക എതിരേൽപ്പ് നടക്കും. മാർച്ച് 5 വരെയുള്ള ദിവസങ്ങളിൽ രാവിലെ 5.30ന് ഗണപതിഹോമം, 8 മുതൽ ഭാഗവത പാരായണം, 8 മുതൽ എതിരേൽപ്പ് എന്നിവ നടക്കും. 6ന് കുംഭം അശ്വതി മഹോത്സവം നടക്കും. രാവിലെ 5.30ന് ഗണപതിഹോമം, 6ന് പ്രഭാതപൂജ, 8ന് ഭാഗവതപാരായണം, 12 മുതൽ സർപ്പംപാട്ട്, വൈകിട്ട് 6ന് ദീപകാഴ്ച, തുടർന്ന് കെട്ടുകാഴ്ച എഴുന്നള്ളത്ത്, 7ന് സേവ. 7ന് പുലർച്ചെ 3 മുതൽ കോലം, 5ന് എതിരേൽപ്പ് തുടർന്ന് കൊടിയിറക്ക് എന്നിവ നടക്കുമെന്ന് പ്രസിഡന്റ് കെ.ബ്രഹ്മാനന്ദൻ, വൈസ് പ്രസിഡന്റ് കെ.ദാസ്, സെക്രട്ടറി പി.കെ.രാജൻ എന്നിവർ അറിയിച്ചു.