jdj

ഹരിപ്പാട്: മുട്ടം ഇഞ്ചക്കോട്ടയിൽ ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം ട്രസ്റ്റ്റിന്റെ ആഭിമുഖ്യത്തിൽ. എസ്. എൻ. ഡി. പി യോഗം മുട്ടം 994-ɔo നമ്പർ ശാഖായോഗം ആദ്യകാല പ്രവർത്തകനും, ഇഞ്ചക്കോട്ടയിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്ര സ്ഥാപകനും പ്രമുഖ വ്യവസായിയുമായിരുന്ന ഇഞ്ചക്കോട്ടയിൽ എൻ. കുട്ടപ്പന്റെ 4-ɔമത് ചരമവാർഷികം ക്ഷേത്ര ഭരണസമിതിയും കുടുംബാംഗങ്ങളും ക്ഷേത്രാങ്കണത്തിൽ ആചരിച്ചു. കുട്ടപ്പന്റെ സ്മൃതിമണ്ഡപത്തിൽ വിളക്കുവച്ച് പുഷ്പാർച്ചനയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം ക്ഷേത്രഭരണസമിതി ട്രസ്റ്റ് വൈസ് ചെയർമാൻ എം.കെ.മണികുമാർ ഉദ്ഘാടനം ചെയ്തു. മുട്ടം ശാഖ പ്രസിഡന്റ്‌ ബി. നടരാജൻ അദ്ധ്യക്ഷവഹിച്ചു. ശാഖ സെക്രട്ടറി വി. നന്ദകുമാർ സ്വാഗതവും പി. എം. ശിവാനന്ദൻ നന്ദിയും പറഞ്ഞു. കെ. അനിയൻ, പുരുഷോത്തമൻ, ശശീന്ദ്രൻ, കെ. അശോകൻ, ജി. ഗോപാലകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മുട്ടം ബാബു മുഖ്യപ്രഭാഷണവും നടത്തി.