മാവേലിക്കര: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് വെറ്റിനറി പോളി ക്ലിനിക്കിൽ നടന്ന ആട് വിതരണം മുനിസിപ്പൽ ചെയർമാൻ കെ.വി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 21 ഗുണഭോക്താക്കൾക്ക് 2 വീതം ആടുകളെ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി അജയൻ, വാർഡ് കൗൺസിലർമാരായ മനസ് രാജൻ, ശ്യാമളാദേവി, വിമല കോമളൻ, ചിത്ര അശോക്, ബിജി അനിൽകുമാർ, സീനിയർ വെറ്റിനറി സർജൻ ഡോ.പ്രിയ ശിവറാം, വെറ്റിനറി സർജൻ ഡോ.സഞ്ജു വിജയൻ, ബി.വിജയകുമാർ, ധന്യ.എസ്, ശ്രീകല.സി.കെ തുടങ്ങിയവർ പങ്കെടുത്തു.