photo

ചേർത്തല: ചാരമംഗലം കുമാരപുരം ക്ഷേത്രത്തിൽ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി.മാരാരിക്കുളം ദേവസ്വം മാനേജർ ഡോ.വി.എസ്.ജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു.റോസ് ചെടികളാണ് ആദ്യഘട്ടത്തിൽ നട്ട് പരിപാലിക്കുന്നത്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ,കുമാരപുരം മേൽ ശാന്തി അജി തമ്പകത്തുങ്കൽ,ശാന്തി സജു,പഞ്ചായത്ത് അംഗം രജനി രവിപാലൻ,ദേവസ്വം സെക്രട്ടറി പി.ബി.അശോകൻ,പ്രസിഡന്റ് ടി.കെ.വിജയൻ,ഖജാൻജി കെ.ഷണ്മുഖൻ തുടങ്ങിയവർ പങ്കെടുത്തു.