
ചേർത്തല: കേരളാ ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രവർത്തക യോഗം ചേർന്നു. കേരള ഭാഗ്യക്കുറിയുടെ 40 രൂപ ടിക്കറ്റിന്റെ വില 50 രൂപായാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക,ലോട്ടറി തൊഴിലാളികളെയും ചെറുകിട ഏജന്റുമാരെയും സംരക്ഷിക്കുക,സമ്മാനഘടനകൾ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോർജ് കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജോസ് പുത്തേറ്റ്,വയലാർ രജികുമാർ,ബേബി നെല്ലിക്കുഴി,ജോണി മംഗലത്തുകരി, കല്ലറ സന്തോഷ്, ജയിംസ് കോശി,വി.ടി.മോഹനൻ എന്നിവർ സംസാരിച്ചു.