
ചേർത്തല:കണിച്ചുകുളങ്ങര യേശുഭവൻ ആശ്രമ ദേവാലയത്തിലെ ഉണ്ണീശോയുടെയും വിശുദ്ധ വാലന്റയിൻസിന്റെയും സംയുക്ത തിരുനാൾ ഇന്ന് നടക്കും.തിരുനാളിനായി ഫാ.ബാബുപോളിന്റെ മുഖ്യകാർമ്മിത്വത്തിൽ കൊടിയേറി.തിരുനാൾ ദിനത്തിൽ രാവിലെ പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം, ഫാ.പോൾ.ജെ.അറക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യകാരുണ്യ ആരാധന,മാതൃകാ ദമ്പതിമാരെ ആദരിക്കൽ എന്നിവയും നടക്കും.തുടർന്ന് നേർച്ച ഭക്ഷണം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്.