അമ്പലപ്പുഴ: ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ല പ്രസിഡന്റ് ഫാ.ബിജോയ് അറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സ്ഥാപന അധികാരികൾക്കായി വിവിധ പരിശീലന പരിപാടികൾ ആവിഷ്ക്കക്കാൻ യോഗം തീരുമാനിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാ.ജോഷ്വ, ജില്ല സെക്രട്ടറി പി.വി.ആന്റണി എന്നിവർ സംസാരിച്ചു.