ambala
സേവാനിധി ശേഖരണത്തിൻ്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ഡോ.പി.വേണുഗോപാൽ നിർവ്വഹിക്കുന്നു.

അമ്പലപ്പുഴ : സേവാനിധി ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡോ.പി.വേണുഗോപാൽ നിർവ്വഹിച്ചു. സേവാഭാരതിയുടെ നേതൃത്വത്തിൽ വർഷം തോറും നടക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഡോ. പി .വേണുഗോപാലിൽ നിന്ന് ആർ .എസ്. എസ് ജില്ലാ സഹസംഘചാലക് ആർ. സുന്ദർ തുക ഏറ്റുവാങ്ങി .ജില്ലാ സെക്രട്ടറി കെ .ബൈജു ,അമ്പലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ഡി .കൃഷ്ണൻ ,സെക്രട്ടറി എ .രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു .