village-office

പൂച്ചാക്കൽ : പള്ളിപ്പുറം വില്ലേജ് ഓഫീസ് പുനർ നിർമ്മിച്ച് സ്മാർട്ടാക്കാൻ വേണ്ടി പൊളിച്ചു മാറ്റിയിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ശിലാന്യാസം പോലും നടത്താതെ സ്ഥലം കാടു കയറുന്നുവെന്ന് പരാതി. 1984 ൽ അന്നത്തെ റവന്യു മന്ത്രി പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്ത് പ്രവർത്തിച്ചു വന്ന ഓഫീസ് സ്മാർട്ടാക്കാൻ 2021 ഫെബ്രുവരിയിലാണ് പൊളിച്ചു നീക്കിയത്. തിരഞ്ഞെടുപ്പിന് മുമ്പായി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനിൽ നിർവ്വഹിച്ചു. പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോൾ പള്ളിച്ചന്തയ്ക്ക് വടക്ക് വശം വാടക കെട്ടിടത്തിലാണ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം .