
കായംകുളം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മാസങ്ങളായി തടഞ്ഞുവച്ചിരിക്കുന്ന സർവ്വീസ് പെൻഷൻകാരുടെ പെൻഷൻ കുടിശികയും ഡി.എയും നൽകാത്തതിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കായംകുളം മണ്ഡലം കൺവെൻഷൻ പ്രതിഷേധിച്ചു.
കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റിഅംഗം പ്രൊഫ.എ.മുഹമ്മദ്‌ഷെരീഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മടത്തിൽ മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.കെ.ജി.മോഹനൻപിള്ള,എ.സലിം,എ.അബ്ദുൾഹഖ്, പി.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായി ഒ.എ.ജബ്ബാർ ചീരാമത്ത് (പ്രസിഡന്റ്), കെ.വിജയകുമാർ (വൈസ് പ്രസിഡന്റ്), എർവിൻ ഫെർണാണ്ടസ് (സെക്രട്ടറി), ജി.തുളസീധരൻ (ട്രഷറർ), എം.സിയാർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.