കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് ശ്രീകുറക്കാവ് ദേവീക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം മാർച്ച് 1 ന് വിപുലമായ ചടങ്ങുകളോടെ നടക്കും.രാവിലെ 7 മുതൽ അഖണ്ഡനാമയജ്ഞവും മഹാമൃത്യുഞ്ജയ ഹോമവും ആരംഭിക്കും. മൃത്യുഞ്ജയ ഹോമത്തിൽ കൂപ്പണുകൾ വാങ്ങി ഭക്തജനങ്ങൾക്ക് പങ്കെടുക്കാം. ഉച്ചയ്ക്ക് 1 ന് സമൂഹസദ്യ, വൈകിട്ട് 5 ന് മുക്കട വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രസന്നിധിയിൽ നിന്നും കൂട്ടംകൊട്ട് എതിരേല്പ് നടക്കും. വൈകിട്ട് നെയ്യാട്ട്, ജലധാര, ക്ഷീരധാര, ഇളനീർധാര, നേർച്ചപ്പറ, ഗിരിദേവതാപൂജ എന്നിവയും നടക്കും. രാത്രി 8 മുതൽ നൃത്തനൃത്യങ്ങൾ, 10 മുതൽ സമൂഹനാമജപം, പ്രഭാഷണം, ഭക്തിഗാനമേള. ശിവരാത്രി വൃതാനുഷ്ഠാനത്തിന് എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.