
അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ആറാം ദിവസമായ മാർച്ച് 13 ന് അറവുകാട് ദേശസമിതിയുടെ ആഭിമുഖ്യത്തിൽ ദേവിക്ക് വെള്ളിയിൽ തീർത്ത തൂക്കുവിളക്കുകൾ സമർപ്പിക്കും.ഇതിന്റെ പ്രവർത്തനങ്ങൾക്കായി തുറന്ന സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം പുന്നപ്ര വടക്കു പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ നിർവഹിച്ചു. സമിതി രക്ഷാധികാരി എൻ.പി.വിദ്യാനന്ദൻ, എസ്.പ്രഭുകുമാർ, ഡോ.വി.പങ്കജാക്ഷൻ, സമിതി ചെയർമാൻ കെ.എം.സുരേഷ് ബാബു (പള്ളിവീട്), ഷിബു ഭാസ്ക്കരൻ ഗൗരീശങ്കരം (ജനറൽ കൺവീനർ), വിവിധ സബ് കമ്മറ്റി കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.മാർച്ച് 6 ന് ഉച്ചക്ക് 2 ന് കളർകോട് ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും തൂക്കുവിളക്കുകളും വഹിച്ച് കൊണ്ടുള്ള രഥഘോഷയാത്ര വിവിധ കരകളിലൂടെ സഞ്ചരിച്ച് വൈകിട്ട് 6ന് പതിയാംകുളങ്ങര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. പിന്നീട് വാദ്യമേളങ്ങളുടെയും വിധ കലാരൂപങ്ങളുടേയും ,ദേശ താലപ്പൊലിയുടേയും അകമ്പടിയോടെ ദേശീയ പാതയിലൂടെ സഞ്ചരിച്ച് പുന്നപ്ര അറവുകാട് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.