അമ്പലപ്പുഴ: യുക്രെയിനിലെ യുദ്ധ സ്ഥലത്ത് കുടുങ്ങിയ തോട്ടപ്പള്ളി സ്വദേശിനിയുടെ വീട് എച്ച്. സലാം എം. എൽ. എ സന്ദർശിച്ചു. തോട്ടപ്പള്ളി നന്ദനത്തിൽ പരേതരായ പ്രശോഭൻ - ഇന്ദു ദമ്പതികളുടെ മകളും ഉക്രൈനിലെ സാപ്രോഷ്യ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ നന്ദനയുടെ വീട്ടിലാണ് എം. എൽ .എ എത്തിയത്. മാതൃസഹോദരി ഷൈബയുടെ സംരക്ഷണത്തിലാണ് ചന്ദനയും സഹോദരൻ അശ്വിനും കഴിയുന്നത്. കോയമ്പത്തൂരിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് അശ്വിൻ.വ്യാഴ്ച രാത്രി 12.30 ഓടെ ചന്ദന വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു. താമസിക്കുന്നതിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഷെല്ലാക്രമണം നടന്നതായി പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. വിദ്യാർത്ഥികളെ നാട്ടിലെത്തിക്കണമെന്ന് കാട്ടി നോർക്കയ്ക്ക് കത്തു നൽകിയതായി എം.എൽ.എ അറിയിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം. സോമൻ, വൈ.പ്രദീപ്, പഞ്ചായത്തംഗം ആർ. സുനി,എം.പ്രസന്നൻ, ജിജി കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.