ph

കായംകുളം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം നിക്ഷേപിയ്ക്കാൻ വാഹനങ്ങളിൽ എത്തിയ അഞ്ച് പേർക്കെതിരെ കായംകുളം നഗരസഭ നടപടികൾ സ്വീകരിച്ചു. ഒരു പെട്ടി ഓട്ടോറിക്ഷയും നാല് ബൈക്കുകളും പിടിച്ചെടുത്ത് പിഴഈടാക്കി.നഗരസഭാ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന നൈറ്റ് പെട്രോളിംഗിലാണ് മാലിന്യനിക്ഷേപകരെ പിടികൂടിയത്. വരും ദിവസങ്ങളിലും രാത്രി പരിശോധന ശക്തമാക്കുമെന്നും കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ഹെൽത്ത് സൂപ്പർവൈസർ ടി.കെ ദിലീപ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ വി. കൃഷ്ണകുമാർ, ജൂനിയർ ഹെർത്ത് ഇൻസ്പെക്ടർമാരായ പത്മനാഭ പിള്ള,ഗോപകുമാർ എന്നിവർ പങ്കെടുത്തു.