ആലപ്പുഴ: ആത്മഹത്യചെയ്യാൻ കടലിൽ ചാടിയ വയോധികയെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു. 64 വയസുകാരിയായ ആര്യാട് സ്വദേശിനിയാണ് ഇന്നലെ രാവിലെ തീരത്തെത്തി കടലിൽ ചാടിയത്. സംഭവം ശ്രദ്ധിയിൽപ്പെട്ട ലൈഫ് ഗാർഡുകളായ അനിൽകുമാർ, ബിജു ചാക്കോ എന്നിവരാണ് സ്ത്രീയെ കരയ്ക്ക് കയറ്റിയത്. മാസങ്ങൾക്ക് മുമ്പ് ഇവരുടെ മകൻ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്നുണ്ടായ വിഷാദമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ടൂറിസം എസ്.ഐ പി.ജയറാം, വനിതാ സി.പി.ഒ സീമ എന്നിവർ ചേർന്ന് ഇവരെ കൗൺസിലിംഗിനായി ജനറൽ ആശുപത്രിയിലെത്തിച്ചു.