ആലപ്പുഴ: നഗരത്തിലെ ബൈക്ക് മോഷ്ടാവിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി 19-ാം വാർഡിൽ കുണ്ടത്തിൽ വീട്ടിൽ നിതിൻ മാത്യു (24) ആണ് പിടിയിലായത്. വ്യാഴാഴ്ച അർക്കാഡിയ ഹോട്ടലിന് സമീപത്ത് നിന്നും സക്കറിയാ ബസാർ സ്വദേശി കബീറിന്റെ ബൈക്കാണ് മോഷണം പോയത്. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മണ്ണഞ്ചേരി അമ്പനാകുളങ്ങരയിലെ വർക്ക്ഷോപ്പിൽ ഒളിപ്പിച്ച വാഹനവും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.