bharanikave

കറ്റാനം: എസ്.എൻ.ഡി.പി യോഗം ഭരണിക്കാവ് വടക്ക് 3297-ാം നമ്പർ ശാഖാ മന്ദിരത്തിന്റെ ഉത്സവം 27, 28, മാർച്ച് 1 തീയതികളിൽ നടക്കും.
രണ്ടാമത് ഗുരുദേവ പഞ്ചലോഹ വിഗ്രഹപുനഃ പ്രതിഷ്ഠാ വാർഷികവും ആറാമത് ശ്രീമഹാഗണപതി പ്രതിഷ്ഠയും ധ്വജപ്രതിഷ്ഠാ വാർഷികവും ഉത്സവവും ക്ഷേത്ര തന്ത്രി സുജിത്ത് തന്ത്രിയും ക്ഷേത്രാചാര്യൻ ശിവബോധാനന്ദ സ്വാമികളും മുഖ്യകാർമികത്വം വഹിക്കും. നാളെ രാവിലെ 5.30 ന് പള്ളിയുണർത്തൽ, 6 ന് ഗണതിഹോമം, 7.30 ന് ഗുരുപൂജ, 9 ന് തൃക്കൊടിയേറ്റ്,10.30 ന് മഹാമൃത്യുഞ്ജയ ഹോമം, പറ സമർപ്പണം, 12.30 ന് ഉച്ചപുജ. വൈകിട്ട് 5 ന് നടതുറപ്പ് , 7 ന് ദീപാരാധന, 7.30 ന് അത്താഴപൂജ. 28 ന് രാവിലെ ഗണപതി ഹോമം, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഭാഗവത പാരായണം, 10.30 ന് അമ്പലപ്പുഴ പത്തിശേരി സോമന്റെ പ്രഭാഷണം, വൈകിട്ട് ദീപാരാധന അത്താഴപൂജ. മാർച്ച് 1 ന് ശിവരാത്രി മഹോത്സവം. രാവിലെ 5.30 ന് നിർമ്മാല്യദർശനം, അഭിഷേകം, മലർ നിവേദ്യം, 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം ,7.30 ന് ഗുരുപൂജ, 10 ന് കലശപൂജ, കലശാഭിഷേകം, മഹാ ഗുരുപൂജ, മഹാനിവേദ്യം, പ്രഭാഷണം കോടുകുളഞ്ഞി ശ്രീ നാരായണ വിശ്വധർമ്മ മഠീ മഠാധിപതി ശിവബോധാനന്ദസ്വാമികൾ ,രാത്രി 7 ന് ദീപാരാധന, കൊടിയിറക്ക്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിന് അന്നദാനവും, കൊടിച്ചുവട്ടിൽ നിറപറ സമർപ്പണം ഉണ്ടായിക്കുമെന്ന് പ്രസിഡന്റ് റിട്ട.ക്യാപ്ടൻ വി.ശിവൻകുട്ടി, വൈസ്.പ്രസിഡന്റ് ടി.ആർ.ബാലകൃഷ്ണൻ,സെക്രട്ടറി സജികുമാർ എന്നിവർ അറിയിച്ചു.